കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് വന്‍ തുകയ്ക്ക്; ഈ അടുത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയ ബിസിനസ്സ്

single-img
3 March 2019

ഫെബ്രുവരി 21ന് എത്തിയ ബി ഉണ്ണികൃഷ്ണന്‍ – ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെ വലിയ തുകയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി കഴിഞ്ഞു. ഈ അടുത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയ ബിസിനസ്സ് ആണ് കോടതിസമക്ഷം ബാലന്‍ വക്കീലിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പേര്‍ട്ടുകള്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനികളാണ് സ്വന്തമാക്കിയത്.

അതേസമയം അണിയറക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ വിജയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. അഞ്ച് ദിവസം കൊണ്ട് തന്നെ പത്തുകോടി രൂപ വാരിക്കൂട്ടാനായത് ചിത്രത്തിന്റെ വലിയ വിജയമാണെന്ന് വിമര്‍ശകര്‍ പോലും പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ദിലീപും സംവിധായകനും അണിയറ പ്രവര്‍ത്തകരും തിയേറ്ററുകളില്‍ എത്തിയതും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാക്കി.

കോമഡിക്ക് പ്രാധാന്യം നല്‍കിയും അതേസമയം ഒരു ത്രില്ലറുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. ലെന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്. ബാബ്വേട്ട എന്ന ഗാനം സാമൂഹ്യമാധ്യമത്തില്‍ വൈറലായിരുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശിയും സിത്താര കൃഷ്ണകുമാറുമാണ് ഗായകര്‍.

ബാബ്വേട്ടാ ഗാനത്തിനു പുറമേ പനിമിതയേ എന്ന മെലഡി ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുനനു.. ചിത്രത്തിലെ നാല് ഗാനങ്ങള്‍ ബി കെ ഹരിനാരായണന്‍ എഴുതിയപ്പോള്‍ ഗോപി സുന്ദറും രാഹുല്‍ രാജും രണ്ടുവീതം ഗാനങ്ങള്‍ക്ക് ഈണം നല്‍കി.

ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍.