സംഘപരിവാറിന്റെ കള്ളക്കളി വീണ്ടും പൊളിഞ്ഞു

single-img
2 March 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പോലും വെറുതെ വിടാതെ സംഘപരിവാറിന്റെ സൈബര്‍ വിഭാഗം. അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചാണ് സംഘപരിവാറിന്റെ പുതിയ പ്രചരണം. നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പാക് തടവില്‍ നിന്നും അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ വ്യാജപേജാണിതെന്നത് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും ഈ അക്കൗണ്ടുവഴി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.