യുദ്ധങ്ങള്‍ ബാക്കിവെച്ചത്

single-img
28 February 2019

ലോകചരിത്രത്തില്‍ ഇന്നും ഉണങ്ങാത്ത മുറിവുകള്‍ ബാക്കിവെച്ചാണ് രണ്ട് ലോകമഹായുദ്ധങ്ങള്‍ കടന്നുപോയത്. യുദ്ധങ്ങളൊടുവില്‍ നഷ്ടങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നു. വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും. ലോകത്തിനു മുന്നില്‍ യുദ്ധം ബാക്കിവെച്ചുപോയ രണ്ടു ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ദീപാ നിശാന്ത്.

ദീപാ നിശാന്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–

ഓരോ യുദ്ധവും അവശേഷിപ്പിക്കുന്ന ചിത്രങ്ങളാണിത്!

1945 ല്‍ ജോയ് ഓ ഡണല്‍ എന്ന മനുഷ്യന്‍ എടുത്ത ഫോട്ടോയാണ് ആദ്യത്തേത്.

ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബാക്രമണത്തില്‍ മരിച്ച അനുജന്റെ മൃതശരീരവും ചുമന്ന് ശവം സംസ്‌കരിക്കുന്നിടത്ത് ഊഴവും കാത്ത് നില്‍ക്കുന്ന ആ കുട്ടിയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കുക. തന്റെ ചുണ്ടുകള്‍ ബലമായി കടിച്ച് പിടിച്ച് എല്ലാ സങ്കടങ്ങളും അകത്തേക്കൊഴുക്കി നില്‍പ്പാണവന്‍..

രണ്ടാമത്തേത് വിയറ്റ്‌നാമിലെ പെണ്‍കുട്ടിയാണ്.

ചിത്രങ്ങള്‍ ഇനിയും നിരവധി കിട്ടും…