ഇന്ത്യൻ സെെനികർക്ക് അഭിവാദ്യങ്ങൾ; പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയുടെ പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്നതായി രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ആക്രമണം.

12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകരക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. ഭീകരക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാക് സൈന്യം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചുപോന്നു.