നെല്ലൂരില്‍ ട്രക്ക് തടഞ്ഞുനിര്‍ത്തി 1 കോടിയുടെ ഷവോമി ഫോണുകള്‍ കൊള്ളയടിച്ചു

single-img
25 February 2019

ഒരു കോടി രൂപയുടെ ഷവോമി ഫോണുകള്‍ കൊള്ളസംഘം തട്ടിയെടുത്തു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഫെബ്രുവരി 13നാണ് സംഭവം. ഡ്രൈവര്‍ ക്ഷീണം മാറ്റാനായി ട്രക്ക് സൈഡാക്കിയപ്പോഴാണ് സംഭവം. നാലു പേര്‍ ചേര്‍ന്ന് ഡ്രൈവറെ കെട്ടിയിട്ട ശേഷം ട്രക്ക് കടത്തുകയായിരുന്നു.

6000 മുതല്‍ 14,000 രൂപ വരെ വിലയുള്ള ഫോണുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. പിന്നീട് ഫോണുകള്‍ മറ്റൊരിടത്തേക്ക് മാറ്റി ട്രക്ക് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവരെ രക്ഷപ്പെടുത്തിയത്. ഷവോമിയിലെ ചിലര്‍ തന്നെ ഈ കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാക്കള്‍ക്ക് കൃത്യമായ വിവരം ലഭിച്ചതിനു ശേഷമായിരുന്നു ദൗത്യം.