‘എന്തു പ്രഹസനമാ സജീ ഇത്’: മോദിയെ ട്രോളി ശാരദക്കുട്ടി

single-img
25 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി. ഉത്തര്‍പ്രദേശില്‍ തൊഴിലാളികളുടെ കാല്‍കഴുകുന്ന മോദിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘എന്തു പ്രഹസനമാ സജീ ഇത്’ എന്ന സിനിമാ ഡയലോഗും ചേര്‍ത്താണ് ശാരദക്കുട്ടിയുടെ ട്രോള്‍.

ഉത്തര്‍പ്രദേശില്‍ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലായിരുന്നു പ്രധാനമന്ത്രി ശുചീകരണത്തൊഴിലാളികളെ ആദരിച്ചത്. കുംഭ മേളയില്‍ പങ്കെടുക്കുന്നതിനാണു പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗാനദിയില്‍ പ്രധാനമന്ത്രി പുണ്യസ്‌നാനവും നടത്തിയിരുന്നു.

ത്രിവേണി ഘട്ടിലെ ആരതി ആരാധനയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയോടൊപ്പം പ്രയാഗ് രാജിലെത്തിയിരുന്നു. കുംഭമേളയിലെത്തി 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.

കുംഭമേളയിലെത്തി പുണസ്‌നാനം നടത്തുന്നതു പാപങ്ങള്‍ കഴുകിക്കളയാന്‍ ഉപകരിക്കുമെന്നാണു വിശ്വാസം. ജനുവരി 15ന് മകര സംക്രാന്തി ദിനത്തിലാണ് മേളയ്ക്കു തുടക്കമായത്. മാര്‍ച്ച് നാലിന് മഹാശിവരാത്രി ദിനം വരെ മേള നീണ്ടു നില്‍ക്കും.