ഭരണത്തിലിരിക്കുമ്പോൾ ഹർത്താലിനെ എതിർക്കുന്നവർ ഭരണം മാറുമ്പോൾ വാക്ക് മാറ്റരുതെന്ന് സുരേഷ്ഗോപി
ഭരണത്തിലിരിക്കുമ്പോൾ ഹർത്താലിനെ എതിർക്കുന്നവർ ഭരണം മാറുമ്പോൾ വാക്ക് മാറ്റരുതെന്ന് ബിജെപി എംപിയും നടനുമായ സുരേഷ്ഗോപി. കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുന്നതിനടെയായിരുന്നു സുരേഷ്ഗോപി സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പരോക്ഷമായി വിമർശിച്ചത്.
കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്. പക്ഷേ, അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരിൽ യാതൊരു വിശ്വാസവും തനിക്കില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് സുരേഷ്ഗോപി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്. ബിജെപി പ്രാദേശിക നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.