പത്തനംതിട്ടയിൽ 40 രൂപയ്ക്കു പെട്രോൾ

single-img
24 February 2019

പത്തനംതിട്ട നഗരത്തിൽ പെട്രോൾ വില 40 രൂപ. ഭീമമായ ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിേര പ്രതിഷേധമായാണ് 40 രൂപയ്ക്ക് ജനങ്ങൾക്ക് പെട്രോൾ നൽകിയത്.   പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പെട്രോള്‍ ചലഞ്ചിലാണ് 40 രൂപയ്ക്ക് ഇന്ധനം വിൽപന നടത്തിയത്.

നൂറ് പേര്‍ക്ക് പൊതുവേദിയില്‍ വച്ച് ഒരു ലിറ്റര്‍ പെട്രോള്‍ നാല്‍പത് രൂപയ്ക്ക് നല്‍കുകയായിരുന്നു. ആന്റോ ആന്റണി എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ലോക കമ്പോളത്തിലെ ക്രൂഡോയില്‍ വിലനിലവാരമനുസരിച്ച് ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പെട്രോള്‍ വില കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ അമിതവില പൗരന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഡിസിസി. പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം പിടിച്ച് ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതു പാലിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ കോടിക്കണക്കിന് രൂപയുമായി വമ്പന്മാര്‍ ഇന്ത്യ വിടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് വഞ്ചനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആൻ്റോ ആൻ്റണി പറഞ്ഞു. അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.