പാകിസ്ഥാനിനില്‍ വീണ്ടും തീവ്രവാദി ആക്രമണം; 6 സൈനികർ കൊല്ലപ്പെട്ടു

single-img
18 February 2019

പാകിസ്ഥാനിൽ ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ത തീവ്രവാദി ആക്രമണങ്ങളിലായി 6 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇറാനോട് ചേർന്ന് ബലൂചിസ്ഥാൻ അതിർത്തിയിലാണ് തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായത്.

പാകിസ്ഥാനിലെ തുർമ്പത്ത് ഗ്രാമത്തിൽ സൈന്യത്തിൻറെ സെക്യൂരിറ്റി പോസ്റ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ 4 സൈനികരും, ലോറാലൈ ഗ്രാമത്തിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ പാക്കിസ്ഥാൻ പട്ടാളത്തിനു നേരെ ഉണ്ടായ ചാവേറാക്രമണത്തിൽ തൊട്ടുപിന്നാലെയാണ് വീണ്ടും ഇറാൻ അതിർത്തിയിൽ പട്ടാളത്തിനു നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ ബലൂചിസ്ഥാനിൽ ഉണ്ടായ ആക്രമണത്തിൽ 9 പട്ടാളക്കാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പുൽവാമയിൽ ഉണ്ടായ ആക്രമണത്തിൽ സമാനമായ രീതിയിലായിരുന്നു ബലൂചിസ്ഥാനില്‍ പാക്ക് പട്ടാളത്തിനു നേരെയും ആക്രമണമുണ്ടായത്.

ആക്രമണത്തിന് ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല എന്നും പാക്കിസ്ഥാൻ പോലീസ് അറിയിച്ചു എന്നാൽ ഇസ്ലാമിക ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.