വിപി സത്യൻ്റെ ജീവിതകഥ പറഞ്ഞ`ക്യാപ്റ്റൻ´ ചിത്രം പിറന്നിട്ട് ഒരുവർഷം; ചിത്രത്തിൻറെ സംവിധായകൻ പ്രജേഷുമായി വീണ്ടും ഒന്നിക്കുന്ന വിവരമറിയിച്ച് ജയസൂര്യ

single-img
16 February 2019

കേരളത്തിലെ ഫുട്ബോൾ ഇതിഹാസം വിപി സത്യൻ്റെ  ജീവിതകഥ പറഞ്ഞ ` ക്യാപ്റ്റൻ´ പിറന്നിട്ട് ഇന്ന് ഒരു വർഷം. ചിത്രത്തിൻ്റെ റിലീസ് വാർഷികത്തിൽ  താനും ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചു നടൻ ജയസൂര്യ.

ക്യാപ്റ്റൻ്റെ ഒന്നാം വാർഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാർത്ത അറിയിക്കുകയാണെന്നും  കൂടുതൽ വിശേഷങ്ങൾ ഇന്ന് വൈകുന്നേരം 7 മണിക്കെന്നും പറഞ്ഞുകൊണ്ടാണ് വിദേശിയ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നമ്പി നാരായണൻ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കിലാണ് പ്രജേഷ്.  ഇരുവരും ഒന്നിക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രേക്ഷകർ. അതുകൊണ്ടുതന്നെ ചിത്രം ഏതാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് മലയാള സിനിമാലോകം.

❤️❤️❤️

Posted by Prajesh Sen G on Friday, February 15, 2019