വെള്ളാപ്പള്ളി പ്രസിഡൻ്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തെ കേന്ദസർക്കാർ സ്വദേശി ദര്‍ശനില്‍നിന്നും ഒഴിവാക്കിയപ്പോൾ മൂന്നര കോടി രൂപ സഹായം നൽകി സംസ്ഥാന സർക്കാർ

single-img
15 February 2019

കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ സഹായം. ക്ഷേത്രത്തിന്റെ ബഹുനിലക്കെട്ടിട നിര്‍മ്മാണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ നല്‍കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ക്ഷേത്രമാണ് കണിച്ചുകുളങ്ങര.

ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും. എന്നാൽ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇടതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന് സഹായം ലഭിച്ചതെന്നാണ് ആരോപണം ഉയർന്നിട്ടുണ്ട്.

കേന്ദ്രസർക്കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിനെ സ്വദേശി ദര്‍ശനില്‍ നിന്ന് ഒഴിവാക്കിയപ്പോഴാണ  സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമെത്തിയത്.