മോദി സർക്കാർ 17% വിലകുറച്ചു വാങ്ങിയത് എയർഫോഴ്സ് നിരസിച്ച അധിക സൗകര്യങ്ങൾ; സി.എ.ജി റിപ്പോർട്ട് ഒരേ സമയം സർക്കാരിന് ആശ്വാസവും പ്രതിസന്ധിയും സൃഷ്ട്ടിക്കുന്നത്

single-img
13 February 2019

റഫാല്‍ വിമാനങ്ങളുടെ അന്തിമ വില ഉള്‍പ്പെടുത്താതെ രാജ്യസഭയില്‍ സിഎജി സമര്‍പ്പിച്ച റിപ്പോർട്ട് ഒരേ സമയം സർക്കാരിന് ആശ്വാസവും പ്രതിസന്ധിയും സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട്. യുപിഎ കാലത്ത് ഒപ്പുവെക്കാനിരുന്ന കരാറിനെക്കാളും 2.86% വില പുതിയ കരാർ പ്രകാരം കുറവുണ്ട് എന്നാണ് സി എ ജി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എന്നാൽ ഈ 2.86% വിലക്കുറവ് വന്നത് ഇന്ത്യൻ എയർഫോഴ്സ് നിരസിച്ച ‘അധിക സൗകര്യങ്ങളിൽ’ വരുത്തിയ 17 % വിലക്കുറവാണ് എന്നാണ് സി എ ജി റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. അതായത് എയർഫോഴ്സ് നിരസിച്ച ‘അധിക സൗകര്യങ്ങളുടെ’ വിലയിയിലാണ് 17 % വിലക്കുറവ് മോദി സർക്കാർ നേടിയെടുത്തത് എന്ന് ചുരുക്കം. ഇത് കാരണമാണ് ആകെ കരാറിൽ 2.86 ശതമാനം വിലക്കുറവ് വന്നത് എന്നും സി എ ജി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതായതു ഇന്ത്യന്‍ വ്യോമസേനക്ക് ആവശ്യമില്ലാത്ത ഈ ‘അധിക സൗകര്യങ്ങൾ’ ഉൾപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഇന്ത്യക്കു ഇതിലും വില കുറച്ചു റാഫേൽ വിമാനങ്ങൾ വാങ്ങാമായിരുന്നു എന്ന് ചുരുക്കം.

അതുപോലെ യു പി എ ഒപ്പിയ്ക്കാനിരുന്ന കരാറിലും മോദി സർക്കാകർ ഒപ്പിട്ട കരാറിലും വിമാനങ്ങളുടെ അടിസ്ഥാന വില സംബന്ധിച്ച് വ്യത്യാസം ഇല്ല എന്നും സി എ ജി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ടു സമയത്തെ വിലയും ഒന്നാണ് എന്നാണു സി എ ജി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.അതുപോലെ പഴയ കരാർ മോദി സർക്കാർ പറഞ്ഞ പ്രധാന കാരണം കാലതാമസമാണ്. എന്നാൽ പുതിയ കരാർ പ്രകാരം ഒരു മാസം മുന്നേ വിമാനങ്ങൾ ഇന്ത്യക്കു ലഭിക്കും എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതും സർക്കാരിന് വരും ദിവസങ്ങളിൽ പ്രതിസന്ധി സൃഷ്ട്ടിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.