‘വധുവിന് പ്രായം 45, വരന് 25…´; വ്യാജ വാർത്ത പ്രചരിപ്പിച്ച വാട്സ്ആപ്പ് അമ്മാവൻമാരെ കാത്തിരിക്കുന്നത് രണ്ടു വർഷം വരെ തടവും പിഴയും

single-img
8 February 2019

കഴിഞ്ഞ ദിവസം വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ ആയ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിൻറേയും  ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കാത്തിരിക്കുന്നത് തടവും പിഴയുമാണെന്നു നിയമവൃത്തങ്ങൾ. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇത്തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് സ്റ്റേഷനിലോ കോടതിയിൽ നേരിട്ടോ പരാതി നൽകാമെന്നും കുറ്റക്കാർക്ക് രണ്ടു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും  നിയമജ്ഞർ പറയുന്നു. ദമ്പതികൾ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” കഴിഞ്ഞ ദിവസം വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ ആയ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിൻറേയും  വിവാഹ ഫോട്ടോ വച്ച് ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് ധാരാളമായി പ്രചരിപ്പിച്ചത്.

പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളായിരുന്നു ഇവര്‍ക്കെതിരെ പടച്ചുവിട്ടത്.