ടൊയോട്ട ഇന്നോവയുടെ എന്‍ജിന്‍ ഘടിപ്പിച്ചൊരു ബൈക്ക്; അതും പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചത്: മോഡിഫിക്കേഷനല്ല ‘അതുക്കുംമേലെ’

single-img
7 February 2019

മോഡിഫിക്കേഷന്‍ ആരാധകരുടെ ഇടയിലെല്ലാം തരംഗമായി ടൊയോട്ട ഇന്നോവയുടെ എന്‍ജിന്‍ ഘടിപ്പിച്ചൊരു ബൈക്ക്. ഈ മോഡിഫിക്കേഷന്‍ അദ്ഭുതം ഇവിടെയല്ല അങ്ങ് ഇന്തോനീഷ്യയിലാണ്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണിത്. ബോക്കര്‍ കസ്റ്റംസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ടൊയോട്ട ഇന്നോവയുടെ ഇന്തോനേഷ്യന്‍ വകഭേദത്തില്‍ ഉപയോഗിക്കുന്ന 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 137 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ആറു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.

വലിയ എന്‍ജിന്‍ ഘടിപ്പിക്കാനായി വലിയ ഷാസിയാണ് ഉപയോഗിക്കുന്നത്. എന്‍ജിന്റേയും പിന്‍ടയറിന്റേയും ഇടയിലായി ട്രാന്‍സ്മിഷനും ഘടിപ്പിച്ചിരിക്കുന്നു. കഫേ റേസര്‍ സ്‌റ്റൈലിങ് നല്‍കിയിരിക്കുന്ന ബൈക്കിന് സിംഗിള്‍ സീറ്റാണ്.

ഇന്നോവയുടെ എന്‍ജിനുമായി സഞ്ചരിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ബൈക്ക്. എല്‍ഇഡി ഹെഡ്‌ലാംപും എല്‍ഇഡി ടെയില്‍ ലാംപും നല്‍കിയിട്ടുണ്ട്. സാധരണ ബൈക്കുകളുടെ ഇരട്ടി വീല്‍ബെയ്‌സുണ്ട് ഈ മോഡിഫൈഡ് ബൈക്കിന്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രിക് സ്റ്റാര്‍ട്ടറും ഉപയോഗിച്ചിട്ടുണ്ട്.