അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ​ബി​ജെ​പി ത​ന്നെ ഉ​പ​യോ​ഗി​ച്ചു: അന്നാ ഹ​സാ​രെ

single-img
4 February 2019

കഴിഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ ബി​ജെ​പി ത​ന്നെ ഉ​പ​യോ​ഗി​ച്ച​താ​യി അ​ന്നാ​ഹ സാ​രെ. ലോ​ക്പാ​ൽ നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നടത്തുന്ന നിരാഹാര സമരവേദിയിലാണ് അന്നാ ഹസാരെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

എന്നെ 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഉ​പ​യോ​ഗി​ച്ചു. അത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ലോ​ക്പാ​ലി​നു​വേ​ണ്ടി​യു​ള്ള എന്റെ സ​മ​രം ബി​ജെ​പി​യേ​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യേ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ചു. എ​ന്നാ​ൽ അ​വ​രു​ടെ ആ​ദ​ര​വു​ക​ളെ​ല്ലാം ഇ​പ്പോ​ൾ ത​നി​ക്ക് ന​ഷ്ട​മാ​യെ​ന്നും അ​ന്നാ​ഹ ഹസാരെ പ​റ​ഞ്ഞു.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരെയും അ​ന്നാ​ഹ ഹസാരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ക​ള്ള​ങ്ങ​ൾ‌ മാ​ത്രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് താ​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ൽ 90 ശ​ത​മാ​ന​വും അം​ഗീ​ക​രി​ച്ചെ​ന്നാ​ണ്. എല്ലാം നുണയാണ്. എ​ത്ര​നാ​ൾ നു​ണ​ക​ൾ തു​ട​രാ​ൻ ക​ഴി​യും എന്നും ഹസാരെ ചോദിച്ചു.