മോദി സർക്കാർ ലോ​ക്പാ​ൽ നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം തി​രി​കെ നൽകും: അ​ന്നാ​ഹ​സാ​രെ

single-img
4 February 2019

അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മോദി സർക്കാർ രാ​ജ്യ​ത്തി​നു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റി​യി​ല്ലെ​ങ്കി​ൽ താ​ൻ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം തി​രി​കെ ന​ൽ​കുമെന്നു അ​ന്നാ​ഹ​സാ​രെ. പി​ടി​ഐ ന്യൂ​സി​നോടാണ് അ​ന്നാ​ഹ​സാ​രെ ഇക്കാര്യം പറഞ്ഞത്. കൂടാതെ മോ​ദി വി​ശ്വാ​സ​വ​ഞ്ച​ന​ കാ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്നാ​ഹ​സാ​രെ കൂട്ടിച്ചേർത്തു.

അതെ സമയം അ​ന്നാ​ഹ​സാ​​രെ​യു​ടെ നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അഹ​മ്മ​ദ്ന​ഗ​റി​ലെ ജ​ന്മ​ഗ്രാ​മ​മാ​യ റാ​ലേ​ഗ​ൺ സി​ദ്ധി​യി​ലാ​ണു ഹ​സാ​രെ സ​മ​രം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ബിജെപിയുമായി പിണങ്ങി നിൽക്കുന്ന ശി​വ​സേ​ന രം​ഗ​ത്തെ​ത്തി.

അ​ന്നാ​ഹ​സാ​രെയുടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ഗ്രാ​മ​വാ​സി​ക​ൾ ഞാ​യ​റാ​ഴ്ച സം​സ്ഥാ ന​പാ​ത ഉ​പ​രോ​ധി​ച്ചു. അ​ഹ​മ്മ​ദ് ന​ഗ​ർ-​പൂ​ന സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​വ​ർ​ത്ത​ക​ർ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന് ഇ​രു​ഭാ​ഗ​ത്തും ആ​റു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു. അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.