‘ചർച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാൾ ഇന്ത്യയിലാണെന്ന് ട്രംപ്; നേപ്പാൾ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിലാണോയെന്ന് ട്രംപിന്റെ മറുചോദ്യം’

single-img
3 February 2019

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചാരിച്ചിരുന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചർച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാൾ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാൽ നേപ്പാൾ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നേപ്പാളിനെ ‘നിപ്പിൾ’ എന്നും ഭൂട്ടാനെ ‘ബട്ടൺ’ എന്നും ട്രംപ് വിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.