പേര് മാത്രമേ ആയിട്ടുള്ളു, മറ്റൊന്നിലും ഒരു തീരുമാനവുമായിട്ടില്ല; പക്ഷേ മോദി കത്തെഴുത്തുടങ്ങി: കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാന്‍ ഭാരത് സേവന കത്തിനെതിരെ തോമസ് ഐസക്

single-img
3 February 2019

കേന്ദ്രം ജനങ്ങൾക്ക് ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളാണെന്ന് കാണിച്ചുകൊണ്ട് അയക്കുന്ന കത്ത് എല്ലാ ഫെഡറല്‍ മര്യാദകളും ലംഘിച്ചാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.അഞ്ച് ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ അവര്‍ക്ക് ഉറപ്പു നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് മുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേരിട്ട് അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും  തോമസ് ഐസക് പറഞ്ഞു.

എങ്ങനെയാണ് സ്‌കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതിനുപോലും കാത്തുനില്‍ക്കാന്‍ തയ്യാറല്ലെന്നും ക്രെഡിറ്റ് തങ്ങള്‍ക്കു തന്നെ വേണമെന്നുള്ളതുകൊണ്ട് അഡ്വാന്‍സായി കാര്‍ഡ് അയച്ചുകൊണ്ടിരിക്കുകയാണ് എന്നും തോമസ് ഐസക്  വ്യക്തമാക്കി.

കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവു വരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആളൊന്നിന് ഇന്‍ഷ്വറന്‍സിന് 1100 രൂപയേ പരമാവധി ആയുഷ്മാന്‍ ഭാരതില്‍ നിന്നും ലഭിക്കൂ. 660 രൂപയാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുക. ബാക്കി സംസ്ഥാനം വഹിക്കണം. 5 ലക്ഷം രൂപ ആനുകൂല്യമുള്ള ഒരു ഇന്‍ഷ്വറന്‍സ് പരിപാടിക്ക് ചുരുങ്ങിയത് 8000 രൂപയെങ്കിലും പ്രീമിയം കൊടുക്കേണ്ടി വരും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം വഹിക്കണം. അങ്ങനെ 660 രൂപ തരുന്നുണ്ടെന്നു പറഞ്ഞ് 8000 രൂപയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ കത്തയപ്പ് വെപ്രാളം മുഴുവന്‍. എന്നും മന്ത്രി പരിഹസിച്ചു.

ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ ഈ സ്‌കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടേയുള്ളൂ. പുതിയ സ്‌കീമിന്റെ പേര് ”കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ. എത്ര ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് കമ്പനി നേരിട്ട് നല്‍കുക? ഇതിനുപുറമേ അഞ്ച് ലക്ഷം രൂപ വരെ ഏതെല്ലാം രോഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രിക്ക് പണം നല്‍കുന്നത്? ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് തീരുമാനം എടുത്തു കഴിഞ്ഞിട്ടില്ല-  തോമസ് ഐസക് പറയുന്നു.

അതിലുപരി സ്വകാര്യ ആശുപത്രികളില്‍ ഏതെല്ലാം ആശുപത്രികളെയാണ് ഈ സ്‌കീമില്‍ അക്രെഡിറ്റേഷന്‍ നല്‍കുക എന്നതും തീരുമാനിച്ചിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ആശുപത്രികളെ മാത്രമേ ഉള്‍പ്പെടുത്തൂ. ഇതൊക്കെ തീരുമാനിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ കത്ത് വീടുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നും മന്ത്രി പറയുന്നു.

ആര്‍എസ്ബിവൈയില്‍ അംഗങ്ങളായി 42 ലക്ഷം പേര്‍ കേരളത്തിലുണ്ട്. അതില്‍ 18.5 ലക്ഷം പേര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത് കത്ത് അയക്കുന്നത്. സോഷ്യോ ഇക്കണോമിക് സെന്‍സസ് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണത്രെ ഇവരെ തെരഞ്ഞെടുക്കുന്നത്. ആര് എങ്ങനെ തെരഞ്ഞെടുത്തു എന്നൊന്നും ചോദിക്കരുത്. ഇതുപോലൊരു പ്രഹസനം എന്തിനു വേണ്ടി? എന്നും മന്ത്രി ചോദിച്ചു.

എല്ലാവിധ ഫെഡറൽ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത്. നാട്ടിൽ…

Posted by Dr.T.M Thomas Isaac on Saturday, February 2, 2019