സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതോടെ സ്വിറ്റ്സർലണ്ടിൻറെ അവസ്ഥ പരിതാപകരമാകും; മോദിയെ പ്രധാനമന്ത്രിയാക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കേരള ബിജെപിയുടെ പോസ്റ്റ് ഉയർത്തിയെടുത്തു സോഷ്യൽ മീഡിയ

single-img
3 February 2019

യുപിഎ സർക്കാരിൻ്റെ  കാലത്ത് കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ട് ബിജെപി വിട്ട് പല സോഷ്യൽ മീഡിയ പോസ്റ്റുകളും ഇപ്പോൾ അവർക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.  പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ സോഷ്യൽ മീഡിയ സംവാദങ്ങൾ ഇതിനകം ചർച്ചയായിരുന്നു.  സോഷ്യൽ മീഡിയയിലൂടെ നൽകിയ വാഗ്ദാനങ്ങൾ ബിജെപിക്ക് പാലിക്കാൻ കഴിയില്ല എന്നുള്ളത് ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ ബാങ്കിലെ കള്ളപ്പണം സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതൃത്വം  സോഷ്യൽമീഡിയയിലൂടെ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേയ്ക്ക് കൊണ്ടുവന്നാൽ തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുമെന്നാണ് അന്ന് ബിജെപി നിർത്തും വെളിപ്പെടുത്തിയത്.  അതിനൊപ്പം ബാങ്കിംഗ് വ്യവസായത്തിൽ ആശ്രയിച്ചു കഴിയുന്ന സ്വിറ്റ്സർലണ്ടിൻ്റെ അവസ്ഥ അതോടെ പരിതാപകരമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അത്ര വലുതാണ് ഇന്ത്യക്കാരുടെ നിക്ഷേപം എന്നാണു അനുമാനമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കള്ളപ്പണവും അഴിമതിയും നാടു ഭരിക്കാൻ, സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കാൻ ഇനി അനുവദിക്കരുതെന്നും  അതുകൊണ്ടുതന്നെ ഇത്തവണ നിങ്ങളുടെ വോട്ട് ബിജെപിയ്ക്ക് നൽകുവാനും അഭ്യർത്ഥിച്ചുകൊണ്ടാണ് 2014 മാർച്ച് 27ന്  ബിജെപി ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്. കറകളഞ്ഞ ഭരണത്തിനായി മോദിയെ പ്രധാനമന്ത്രിയാക്കാനും ബിജെപി അഭ്യർത്ഥിക്കുന്നുണ്ട്.

സ്വിസ് ബാങ്കിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേയ്ക്ക് കൊണ്ടുവന്നാൽ തന്നെ നമ്മുടെ സമ്പദ്…

Posted by BJP Keralam on Thursday, March 27, 2014