അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ മത വിദ്വേഷ ആക്രമണം
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. കെന്റക്കി ലൂയിസ്വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിനു നേരെയാണ് ആക്രമണം നടന്നത്.
ക്ഷേത്രത്തിനുള്ളിലെ വിഗ്രഹത്തിനു മേൽ അക്രമികൾ കറുത്ത ചായം ഒഴിക്കുകയും ഉൾവശം മലിനമാക്കുകയും ചെയ്തു. ക്ഷേത്രത്തിൻ്റെ ജനാലച്ചില്ലുകൾ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം കസേരയിൽ കത്തി കുത്തി നിർത്തിയാണ് അക്രമികൾ സ്ഥലംവിട്ടത്.
ഞായറാഴ്ച രാത്രിക്കുശേഷമാണ് സംഭവം നടന്നതെന്നു പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മത വിദ്വേഷ ആക്രമണമാണു നടന്നതെന്നു കെന്റക്കി പോലീസ് അറിയിച്ചു. 2015 ഏപ്രിലിൽ നോർത്ത് ടെക്സസിലെ ഹിന്ദു ക്ഷേത്രം ഇതേ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.