‘മോനെ കേശവാ… അടങ്ങടാ’; ഇടഞ്ഞ ആനയുടെ രണ്ടുകൊമ്പിലും പിടിച്ച് പുറകിലേക്ക് തള്ളി പാപ്പാന്‍; അമരേന്ദ്ര ബാഹുബലിയെ വെല്ലുന്ന വീഡിയോ വൈറല്‍

single-img
28 January 2019

ചെറായി പൂരത്തിനിടെയാണ് പുതുപ്പള്ളി കേശവന്‍ എന്ന ആന ഭയന്ന് ഓടാന്‍ നോക്കിയത്. ആനയുടെ ഭാവമാറ്റം ഉടന്‍ തന്നെ തിരിച്ചറിഞ്ഞ രണ്ടാം പാപ്പാന്‍ അനീഷ് സമയോചിതമായി ഇടപെടുകയായിരുന്നു. ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ…. ‘മോനെ കേശവാ.. അടങ്ങടാ’ എന്ന് വാത്സല്യത്തോടെ പറഞ്ഞു.

ഇതിനിടയില്‍ അനീഷ് സാഹസികമായി ആനയുടെ മുന്നില്‍ കയറി നിന്ന് രണ്ടുകൊമ്പിലും പിടിച്ച് പുറകിലേക്ക് തള്ളുകയും ചെയ്തു. എല്ലാം തകര്‍ക്കാന്‍ അരിശംപൂണ്ട് മുന്നോട്ട് ആഞ്ഞ കേശവന്‍ ആ സ്‌നേഹവിളി തിരിച്ചറിഞ്ഞു. ഒടുവില്‍ അയഞ്ഞു. അനീഷ് കേശവനെ ഒരു വടിപോലുമില്ലാതെ നിലയ്ക്ക് നിറുത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. അനീഷിന്റെ ഇടപെടല്‍ വന്‍ദുരന്തമാണ് ഒഴിവാക്കിയത്.