ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

single-img
28 January 2019

ക​ര്‍​ണാ​ട​ക​ത്തി​ല്‍ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ന്നു. ഭരണപക്ഷത്തെ തര്‍ക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് എതിരെ രംഗത്ത്. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കു​ക​യാ​ണെ​ന്ന് കു​മാ​ര​സ്വാ​മി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. ത​ന്നെ അ​വ​ര്‍​ക്കു താ​ല്‍​പ​ര്യ​മി​ല്ലെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണ്. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്നും കുമാരസ്വാമി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും കര്‍ണാടകയില്‍ നിരവധി വികസനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞിരുന്നു. സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കര്‍ണാടക മന്ത്രി എം.ടി.ബി. നാഗരാജ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നിയമസഭാംഗങ്ങളും നിലപാടെടുത്തിരുന്നു.

അതേസമയം അഭിപ്രായം അറിയിക്കുന്നതില്‍ എന്താണു തെറ്റെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര പ്രതികരിച്ചു. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. അഭിപ്രായം പറയുന്നതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര വ്യക്തമാക്കി.