മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കാനിരുന്ന വിമാനത്തിന് യന്ത്രത്തകരാര്‍

single-img
27 January 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കാനിരുന്ന വിമാനത്തിന് യന്ത്രതകരാര്‍. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് യന്ത്രതകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര വൈകി. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുന്നത്.

പന്ത്രണ്ടേമുക്കാലോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ വിമാനം പുറപ്പെടാനിരുന്നത്. എന്നാല്‍ വിമാനത്തിന്റെ ബാറ്ററി കേടായതിനാല്‍ ടേക്ക് ഓഫ് ചെയ്യാനാകില്ലെന്ന് വ്യക്തമായി. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രയ്ക്കുള്ള സൗകര്യമൊരുക്കി. നാവികസേനയുടെ വിമാനം തന്നെ അല്‍പസമയത്തിനകം കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. എങ്കിലും പരിപാടിക്ക് മുമ്പ് അദ്ദേഹത്തിന് കൊച്ചിയില്‍ എത്താന്‍ കഴിയുമോയെന്നതില്‍ ആശങ്കയുണ്ട്.
മം.