മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് ‘പേരന്‍പിന്റെ’ നിര്‍മാതാവ്; എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോയെന്ന് മമ്മൂട്ടി: വീഡിയോ

single-img
27 January 2019

ലോകമെമ്പാടുമുള്ള മമ്മൂട്ടിയുടെ ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് ‘പേരന്‍പ്’ കാണാന്‍ കാത്തിരിക്കുന്നത്. താരത്തിന്റെ അഭിനയ വഴക്കത്തിന്റെ തിളക്കമുള്ള ഏടാകും ഈ തമിഴ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞു.

ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മൂട്ടി വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞത്.

നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ എന്ന് ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ ( എല്ലാ പടവും കാശ് ക്കാകെ പണ്ണമുടിയാതില്ലേ). മമ്മൂട്ടിയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ റാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പേരന്‍പ്.

https://www.facebook.com/MammoottyOnlineClub/videos/605320193240170/