ഡാം തകര്‍ന്ന് 40 പേര്‍ മരിച്ചു; 300 ഓളം പേരെ കാണാതായി

single-img
27 January 2019

ബ്രസീലില്‍ ഡാം തകര്‍ന്ന് 34 പേര്‍ മരിച്ചു. തെക്ക്-കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിലുള്ള ഖനിയിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്. ഡാം തകര്‍ന്നപ്പോള്‍ ഒഴുകിയെത്തിയ ചെളിയിലാണ് ആളുകളെ കാണാതായത്. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം. വേല്‍ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നുമാണു കരുതുന്നത്. അപകടത്തില്‍ 170 പേരെ ഇതുവരെ രക്ഷിച്ചു.

ഇതില്‍ 23 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബ്രസീല്‍ പ്രസിഡന്റ് ജയ്ര് ബോല്‍സോനാറോ അപകട സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ക്കായി എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. നീതി ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.