കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വച്ചുകെട്ടി സ്തന വളര്‍ച്ച തടയൽ; ലണ്ടനിൽ പടരുന്ന പ്രകൃതമായ ആചാരം വെളിപ്പെടുത്തി ഗാര്‍ഡിയന്‍ ദിനപത്രം

single-img
27 January 2019

കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്തന വളര്‍ച്ച തടയാന്‍  ചുട്ടകല്ല് വെക്കുന്ന `ബ്രസ്റ്റ് അയണിംഗ്´ എന്ന പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രവര്‍ത്തികമാക്കുന്നതായിവെളിപ്പെടുത്തി ദ ഗാർഡിയൻ ദിനപത്രം. സ്തന വളര്‍ച്ച് തടഞ്ഞ് അനാവശ്യമായ ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം പ്രാകൃത രീതികള്‍ പല വീട്ടുകാരും അവലംബിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോള്‍ വ്യാപകമാവുന്നത്. ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായും പത്രം പറയുന്നു.

ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് ‘ബ്രസ്റ്റ് അയണിങ്ങ്’ എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് സ്ത്‌നവളര്‍ച്ചയെ തടയാന്‍ ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പെണ്‍കുട്ടികളില്‍ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവെന്നും ഇത്തരത്തിൽ ചെയ്യുന്ന പെൺകുട്ടികളിൽ ബ്രസ്റ്റ് കാൻസറും മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശിയായ ലെയ്‌ല ഹുസ്സൈന്‍ പറയുന്നു.  ഭാവിയിൽ കുട്ടികളുണ്ടാകുമ്പോൾ പാലൂട്ടാനും ബ്രസ്റ്റ് അയണിങ്ങിന് പാത്രമായവർ വിഷമിക്കുന്നുണ്ടെന്നും സന്നദ്ധപ്രവർത്തകർ പറയുന്നു.

ഈ പ്രാകൃത ആചാരത്തിന് വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്‌ല  ചൂണ്ടിക്കാണിക്കുന്നുണ്ട്.