ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ഒരു സന്യാസിക്കുപോലും ഭാരത് രത്‌ന ലഭിച്ചില്ല; അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്കും നൽകണം: ബാബാ രാംദേവ്

single-img
27 January 2019

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ഒരു സന്യാസിക്കുപോലും ഭാരത് രത്‌ന  ലഭിക്കാത്തത് ഖേദകരമാണെന്നും ബാബാ രാംദേവ്. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്കും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ബാബ രാംദേവ്  പറഞ്ഞു.

സന്യാസികള്‍ക്ക് പരമോന്നത ബഹുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെട്ടു കൊള്ളാമെന്നും  ബാബ രാംദേവ് പറഞ്ഞു. സന്യാസിമാർ ഭാരത് രത്‌ന സ്വന്തമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍, ശിവകുമാരസ്വാമി തുടങ്ങിയവര്‍ അതിന് അര്‍ഹരാണെന്നും രാംദേവ് പറഞ്ഞു. റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാംദേവ് ഈ ആഗ്രഹം മുന്നോട്ടുവച്ചത്.