‘നിലം വൃത്തിയാക്കുന്ന മോദി’; വ്യാജ ഫോട്ടോ പ്രചരിപ്പിച്ച ഇന്ത്യ ടി.വിയെ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

single-img
26 January 2019

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേള്‍ക്കാത്ത കഥകള്‍’ (അണ്‍ഹേര്‍ഡ് സ്റ്റോറീസ് ഓഫ് പി.എം. എന്ന ഷോക്കിടെയാണ് ഇന്ത്യ ടി.വി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചത്. 20 മിനുറ്റോളമുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം തൊട്ടുള്ള കഥകളായിരുന്നു പറഞ്ഞിരുന്നത്. പരിപാടിയുടെ 4:10 മിനുറ്റിലാണ് മോദി നിലം തൂത്തു വാരുന്ന ഫോട്ടോ ഇന്ത്യാ ടി.വി സ്‌ക്രീനില്‍ കാണിക്കുന്നത്.

‘നിരവധി കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം’ എന്നായിരുന്നു അവതാരകന്‍ ഫോട്ടോക്ക് വിവരണമായി പറഞ്ഞിരുന്നത്. ‘നായകനെ നിര്‍മ്മിക്കുന്നു’ എന്നാണ് മോദിയെ പുകഴ്ത്തി ഫോട്ടോയിലൂടെ അവതാരകന്‍ പറഞ്ഞത്.

എന്നാല്‍ 2016ല്‍ നല്‍കിയ വിവരാവകാശ രേഖയില്‍ മോദിയുടേതായി നല്‍കിയ ഫോട്ടോ വ്യാജമാണെന്ന് ഔദ്യോഗികമായി തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഫോട്ടോ മൂന്ന് വര്‍ഷം മുന്‍പ് ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചതാണെന്നും അറിയിക്കുന്നുണ്ട്. ഫോട്ടോ വ്യാജമാണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അന്ന് റിപ്പോര്‍ട്ട് ചെയ്തിരിന്നു.