റിപ്പബ്ലിക് ദിനത്തില്‍ പൊതുജനങ്ങളില്ലാത്ത ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് കുമ്മനം രാജശേഖരന്‍

single-img
26 January 2019

റിപ്പബ്ലിക് ദിനത്തില്‍ ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെ ചൊല്ലി ജനങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചതോടൊണ് ഗവര്‍ണര്‍ക്ക് ആളൊഴിഞ്ഞ മൈതാനത്തിന് മുന്നില്‍ പ്രസംഗിക്കേണ്ടി വന്നത്. എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്.

മന്ത്രിമാരും, നിയമസഭാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. അതിര്‍ത്തി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുറപ്പാക്കുമെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

‘നമ്മുടെ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയിലും ലോകത്താകമാനത്തിലുമുള്ള എല്ലാ മിസോ ജനതയുടെയും ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കും. സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സമഗ്ര പുരോഗമന പരിപാടികള്‍ മിസോറാം അവതരിപ്പിക്കും’-അദ്ദേഹം പറഞ്ഞു.

മിസോ ഐഡന്റിറ്റിയും പാരമ്പര്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി സംഘടിപ്പിച്ചിരുന്നിടത്ത് പ്ലക്കാര്‍ഡുകളുമായി ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയെങ്കിലും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി തന്നെ നടന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ചില തീവ്രവാദ ഗ്രൂപ്പുകളും ബഹിഷ്‌കരണാഹ്വാനം നല്‍കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ബഹിഷ്‌കരണാഹ്വാനത്തെ ജാഗ്രതയോടെയാണ് സുരക്ഷാ സേന കാണുന്നത്.

നാഗാലാന്റ് സര്‍ക്കാര്‍ ബില്ലിനോടൊപ്പമാണോ എതിര്‍ക്കുകയാണോ എന്നത് വ്യക്തമാക്കണമെന്ന് നാഗ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രസ്താവനയും എതിര്‍ പ്രസ്താവനയും നടത്തി സംസ്ഥാനം പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് എന്‍.എസ്.എഫ് പറഞ്ഞു.

മണിപ്പൂരില്‍ അഞ്ച് സഘടനകളും മിസോറാമില്‍ ഒരു സന്നദ്ധ സംഘടനയും പൗര സംഘടനകളുടെയു വിദ്യാര്‍ഥി സംഘടനകളുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ ബഹിഷ?കരിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.