പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍

single-img
26 January 2019

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകള്‍ മികച്ചതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണം. ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷം നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായുള്ള സംഭാവനകള്‍ തുടരണമെന്നും ഗാന്ധിയുടെ മൂല്യങ്ങളും ആശയങ്ങളും പിന്തുടര്‍ന്ന് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.