‘എങ്കിലും എന്റെ പൊന്നേ….’: ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി

single-img
26 January 2019

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില. ഇന്ന് 400 രൂപയാണ് കൂടിയത്. പവന് 24,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

2012ല്‍ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്. ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് ഉണ്ടായത് 1,600 രൂപയുടെ വര്‍ധനവാണ്.

അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്.

സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളില്‍ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു രൂപയുടെ മൂല്യം ഡോളറിന് എതിരെ 55 നിലവാരത്തിലുമായിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാന്‍ഡുമാണു രാജ്യത്തെ സ്വര്‍ണവിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്. ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്‌കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളര്‍ ശക്തമായി തുടരുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.