എഴുത്തുകാരി ഗീതാ മേത്ത പത്മശ്രീ നിരസിച്ചു

single-img
26 January 2019

എഴുത്തുകാരി ഗീത മേത്ത പത്മശ്രീ നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഭിച്ച പത്മശ്രീ സ്വീകരിക്കുന്നത് അനുചിതമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പുരസ്‌കാരം നിരസിച്ചിരിക്കുന്നത്. ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയാണ് ഗീത മേത്ത.

സര്‍ക്കാറിനെയും പത്മശ്രീ പുരസ്‌കാരത്തെയും താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരം സ്വീകരിക്കുന്നത് അനുചിതമാവുമെന്ന് ഖേദത്തോടെ അറിയിക്കുന്നതായി അവര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ആത്മകഥ ഗീത മേത്ത എഴുതുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.