അമ്പിളി ദേവിയും ജയന്‍ ആദിത്യനും വിവാഹിതരായി

single-img
26 January 2019

നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. വെള്ളിയാഴ്ച രാവിലെ കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഛായാഗ്രഹകന്‍ ലോവലാണ് അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

നടന്‍ ജയന്റെ സഹോദരന്റെ മകനാണ് ആദിത്യന്‍. കലോത്സവ വേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ അമ്പിളി ഒരുപിടി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ സജീവമാണ് അമ്പിളിയും ആദിത്യനും