പ്രിയനന്ദനനെ അക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
25 January 2019

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരില്‍ വച്ചാണ് പ്രതി പിടിയിലായത്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.

ഇന്ന് രാവിലെയാണ് വീടിനടുത്ത് വെച്ച് പ്രിയനന്ദന്‍ അക്രമത്തിനിരയായത്. സരോവര്‍ മര്‍ദ്ദിക്കുകയും തലയിലേക്ക് ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഏതാനും ദിവസം പ്രിയനന്ദനന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വല്ലച്ചിറ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം പിന്നീട് പൊലിസില്‍ പരാതി നല്‍കി.

അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്തായി അടിക്കുകയുമായിരുന്നു. ആളുകള്‍ ഓടിവന്നപ്പോഴേക്ക് ഇയാള്‍ രക്ഷപ്പെട്ടു. സംഭവം ആസൂത്രിതമാണ്. ഒരു സൂചന എന്ന തരത്തിലുള്ള ആക്രമണമാണ് നടന്നത്. ഞാന്‍ ദൈവത്തെ തെറിവിളിക്കുകയൊന്നും ചെയ്തില്ല. ഭാഷാപരമായ പ്രയോഗം മാത്രമാണ് നടത്തിയതെന്നും പ്രിയനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.