അധികാര രാഷ്ട്രീയത്തോട് താത്പര്യമില്ല: പി.എസ് ശ്രീധരന്‍ പിള്ള

single-img
24 January 2019

തനിക്ക് അധികാര രാഷ്ട്രീയത്തോട് താത്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് അധികാര രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും അതിനാൽ തിരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

കേരളത്തില്‍ നിലവിലുള്ളത് ബിജെപിക്ക് അനുകൂല സാഹചര്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റായതുകൊണ്ട് മത്സരിക്കാന്‍ തനിക്ക് തടസമൊന്നും ഇല്ല, എന്നാല്‍ അധികാരത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനമാണ് തനിക്ക് താത്പര്യമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കുമ്മനം രാജശേഖരന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ താനല്ല, പാര്‍ട്ടിയാണ് അഭിപ്രായം പറയേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ നിന്നും മത്സരിച്ചിരുന്നു. വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ശ്രീധരന്‍പിള്ള മത്‌സരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതിൽ തിരുവനന്തപുരത്തു മത്സരിക്കാൻ ആയിരുന്നു കൂടുതൽ സാധ്യത എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.