ഇന്ദിര തിരിച്ചുവരുന്നു: പ്രിയങ്ക ഗാന്ധിയെ വരവേറ്റും ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ടും ഉത്തർപ്രദേശിൽ പോസ്റ്ററുകൾ നിറയുന്നു
23 January 2019
എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാഗാന്ധിയെ വരവേറ്റ് യുപിയില്‍ പോസ്റ്ററുകള്‍ നിറയുന്നു. ഇന്ദിര തിരിച്ചുവരുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ നിറയുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരിയായി നിയമിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കോടി കോടി നന്ദിയുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.
ദുര്‍ഗയുടെ അവതാരമായും പോസ്റ്ററുകളില്‍ പ്രിയങ്കയെ വാഴ്ത്തുന്നുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ രാഹുല്‍ നിയമിച്ചത്. പ്രിയങ്ക ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കിയിട്ടുണ്ട്.