ബംഗാളിൽ ബിജെപിക്ക് ഒരു എംഎൽഎ മാത്രമേ ഉള്ളൂവെന്ന് നരേന്ദ്രമോദി; മൂന്ന് എംഎൽഎമാർ ഉണ്ടെന്ന് ബിജെപി ബംഗാൾ ഘടകം

single-img
22 January 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിൽ വസ്തുതാപരമായ പിശകുകൾ വരുന്നത് ഇത് ആദ്യമായല്ല. തീയതികളും മഹത് വ്യക്തികളുടെ പേരുമൊക്കെ തെറ്റിച്ചു പറഞ്ഞത് പണ്ട് വാർത്തയും ആയിരുന്നു. എന്നാൽ സ്വന്തം സ്വന്തം പാർട്ടിക്ക് പശ്ചിമ ബംഗാളിൽ എത്ര എംഎൽഎമാരും ഉണ്ട് എന്ന് പോലും അറിയില്ല എന്നുള്ളത് പുതിയ അറിവായിരിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ച ദാദ്രാ നഗർ ഹവേലിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഒരു എംഎൽഎ മാത്രമേ ഉള്ളൂവെന്ന് നരേന്ദ്രമോഡി പ്രസംഗിച്ചത്. പശ്ചിമ ബംഗാളിൽ നിലവിൽ ബിജെപിക്ക് ഒരു എം എൽ എ മാത്രമാണ് ഉള്ളത്. എന്നാൽ അവിടെ ബിജെപിയിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യ വുഴുവനും ഉള്ള നേതാക്കൾ എത്തി’ എന്നായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്.

പക്ഷെ വസ്തുത ഇതല്ല. പശ്ചിമ ബംഗാളിൽ ബിജെപിക്ക് നിലവിലുള്ളത് മൂന്നു എം എല്‍ എമാര്‍ ആണ്. മനോജ് ടിഗ്ഗ, സ്വദിന്‍ കുമാര്‍ സര്‍ക്കാര്‍, ദിലീപ് കുമാർ ഘോഷ് എന്നിവരാണ് പശ്ചിമ ബംഗാളിൽ ബിജെപിക്ക് നിലവിലുള്ള എം എല്‍ എമാര്‍. ഇനി എം പിമാരുടെ കാര്യം എടുത്താലും ബിജെപിക്ക് രണ്ടു എം പി മാരും ഒരു നോമിനേറ്റഡ്‌ എം പിയും ഉണ്ട്. ആഹൂവാലിയ സിംഗ്, ബാബുല്‍ സുപ്രിയോയുമാണ്‌ രണ്ടു എംപിമാര്‍. ഇവരെ കൂടാതെ നോമിനേറ്റഡ്‌ എം പിയായ ജോർജ് ബേക്കറും ഉണ്ട്.

സ്വന്തം പാർട്ടിക്ക് പശ്ചിമ ബംഗാൾ പോലെ പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തു എത്ര എംഎൽഎമാരും എംപിമാരും ഉണ്ട് എന്ന് അറിയാത്ത ആളാണോ പ്രധാനമന്ത്രി എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളർമാർ ചോദിക്കുന്നത്