കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും: എ.എ.അസീസ്

single-img
18 January 2019

കൊല്ലം പാര്‍ലമെന്റ് സീറ്റിൽ സിറ്റിങ് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ഇതുസംബന്ധിച്ചു ആര്‍.എസ്.പി.യിലും യുഡിഎഫിലും രണ്ടു അഭിപ്രായമില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി മൽസരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിലെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ എന്ന് അദ്ദേഹം പറഞ്ഞു.

ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും എ.എ.അസീസ് ആരോപിച്ചു. ബൈപാസ് ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. എം.പി.എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എ.എ.അസീസ് ആരോപിച്ചു.

എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ആര്‍എസ്പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു