മുഖ്യമന്ത്രി പിണറായി വിജയൻ്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സൈനികനും പ്രവാസിയും അറസ്റ്റിൽ
15 January 2019
മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സൈനികനേയും പ്രവാസിയേയും പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ ഇരുവരും ബിജെപി പ്രവർത്തകർ കൂടിയാണെന്നു പൊലീസ് പറഞ്ഞു.
കരസേനയില്‍ ജോലിചെയ്യുന്ന നൂറനാട് കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്(47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍(38) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അനിൽ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയതേയുള്ളു.
സി.പി.എം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ പരാതിയില്‍ നൂറനാട് എസ്ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.