സമരം നടത്തി ബിജെപി ക്ഷീണിക്കുമ്പോൾ അവരെ സഹായിക്കുവാൻ ഓടിയെത്തുന്നത് സിപിഎം: രമേശ് ചെന്നിത്തല
നവേത്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മുമെന്ന ആരോണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ നവേത്ഥാന ചരിത്രത്തെ വളച്ചൊടിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം.
മതിലുണ്ടാക്കാന്‍ വന്നപ്പോള്‍ കേരളത്തില്‍ നവേത്ഥാനത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ മുന്നണിപ്പോരാളികളെ സര്‍ക്കാര്‍ മറന്നുവെന്നും മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍എസ്എസും സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണെന്നും അദ്ദഅദ്ദേഹം പറഞ്ഞുേഹം പറഞ്ഞു. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.
വര്‍ഗിയതയ്‌ക്കെതിരെ മൃദുവര്‍ഗീയതകൊണ്ടല്ല മതേതരത്വം കൊണ്ടുവേണം നേരിടാനെന്നും സമരത്തില്‍ രമേശി ചെന്നിത്തല വ്യക്തമാക്കി.. സര്‍ക്കാര്‍ ജനങ്ങളെ ജാതിയും മതവും തിരിച്ച് കള്ളികളിലാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ശബരിമല വിഷയത്തില്‍ കേരളത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അത് തുടര്‍ന്നുപോകാനാണ് ആലോചിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.