`ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍´ സിനിമ എടുത്ത ബിജെപി ഒരു സിനിമകൂടി എടുക്കേണ്ടി വരുമെന്ന് മമതാ ബാനർജി- ഡിസാസ്റ്റർ പ്രൈം മിനിസ്റ്റര്‍

single-img
12 January 2019

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.തെരഞ്ഞെടുപ്പിന് മുന്‍പ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ഒരു നാടകം ചെയ്തവര്‍ ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ മറ്റൊരു സിനിമ കൂടി എടുക്കേണ്ടിവരുമെന്ന് മമത പറഞ്ഞു.

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ എന്താണ് അവര്‍ കാണിച്ചുകൂട്ടിയത്. എല്ലാവരും യഥാര്‍ത്ഥത്തില്‍ ആക്ഡിന്റല്‍ പ്രൈം മിനിസ്റ്റര്‍മാരല്ലേ? എനിക്ക് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ടൈറ്റിലിന്റെ അര്‍ത്ഥം മനസിലായിട്ടില്ല. – മമത ബാനര്‍ജി പറഞ്ഞു.

താൻ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ ഒരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ആളാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് നിങ്ങളുടെ അനുഗ്രഹത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയത് യഥാര്‍ത്ഥത്തില്‍ ഒരു വ്യതിചലനമാണെന്നും അവർ പറഞ്ഞു. അത് തെറ്റാണെന്നും മമത വ്യക്തമാക്കി.

ഡിസാസ്റ്റർ  പ്രെെം മിനിസ്റ്റർ വരും ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്നും . ആരും രക്ഷപ്പെടുകയില്ലെന്നും മമത പറഞ്ഞു. നിങ്ങള്‍ കാണിക്കുന്നതെന്തും പ്രതിഫലിക്കപ്പെടും- മമത ബാനര്‍ജി.

ആദ്യം സ്വന്തം മുഖം കണ്ണാടിയില്‍ നോക്കൂ. നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ പോലും കഴിയില്ല. നല്ലത് സംസാരിക്കാന്‍ കഴിയില്ല. ആളുകള്‍ നിങ്ങളെ കാണുമ്പോള്‍ ഒറേ, ബാബാ ഗബ്ബാര്‍ സിങ് വരുന്നു എന്ന് വിളിച്ചുകൂവുവന്നതായി നിങ്ങള്‍ക്ക് തോന്നു. എന്നാല്‍ അവര്‍ ജബ്ബാര്‍ സിങ് വരുന്നു എന്നായിരിക്കും പറയുന്നത്- മമത പറഞ്ഞു.