ഭാര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മോശമായ കമന്റിട്ടു; മലയാളിയായ കളക്ടര്‍ യുവാവിനെ തല്ലുന്ന വീഡിയോ പുറത്ത്

single-img
7 January 2019

ബംഗാളിലെ ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അലിപുര്‍ദാറിലെ കളക്ടര്‍ നിഖില്‍ നിര്‍മ്മലാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവാവിനെ പൊതിരെ തല്ലിയത്. ഭാര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി യുവാവ് മോശമായ കമന്റിട്ടതാണ് കളക്ടറെ ചൊടിപ്പിച്ചത്.

യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കളക്ടര്‍ ഭാര്യയെ മുന്നില്‍ നിര്‍ത്തിയാണ് യുവാവിനെ മര്‍ദ്ദിച്ചത്. എസ്‌ഐ സൗമ്യജിത് റേയും മര്‍ദ്ദിക്കുമ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെറ്റര്‍ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരിലൊരാളാണ് മലയാളിയായ നിഖില്‍.