16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി; കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍

single-img
6 January 2019

ഉത്തര്‍പ്രദേശില്‍ 16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്‌ലാ നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ് മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിപ്പെട്ടത്.

സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് താന്‍ വസീമിനെ വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടിയുടെ മാതാവ് പോലീസിനോട് വെളിപ്പെടുത്തി. പത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച പോലീസ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.