ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; ഉന്നം തെറ്റിയ വെടിയുണ്ടകള്‍ മകന്റെ ജീവനെടുത്തു; പിതാവ് അറസ്റ്റില്‍

single-img
6 January 2019

പുതുവത്സരാഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ ഉന്നം തെറ്റി മകന്‍ മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. യാസിനെ (42)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സരത്തില്‍ യാസിന്‍ ആകാശത്തേക്ക് വെടിവച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി കൊണ്ടാണ് എട്ടു വയസുകാരനായ മകന്‍ കൊല്ലപ്പെട്ടത്.

ഡല്‍ഹി ഉസ്മാന്‍പുരിലാണ് സംഭവമുണ്ടായത്. ആകാശത്തേക്ക് വെച്ച വെടി കുട്ടിയുടെ കവിളിലാണ് കൊണ്ടത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പിതാവാണ് വെടിവച്ചതെന്ന് തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു.