ഹര്‍ത്താല്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച് പ്രകടനം നടത്തിയ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുത്തു

single-img
6 January 2019

ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി കാസര്‍കോട് നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് കേസെടുത്തത്.

രാജേശ്വരിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി. ശിവദാസ് ജില്ലാ പൊലീസ് തലവന്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കാസര്‍കോട് പൊലീസാണ് രാജേശ്വരിക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയേയും പൊലീസിനേയും തെറിവിളിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

https://www.facebook.com/100030294107936/videos/129810251372111/