സൗബിന്‍ ഷാഹിറിനെ അറസ്റ്റു ചെയ്തിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; നടന്നതെന്തെന്ന് വെളിപ്പെടുത്തി നടന്റെ പിതാവ്

single-img
5 January 2019

യുവനടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പിതാവ് ബാബു ഷാഹിര്‍. കൊച്ചിയിലെ ഫ്‌ളാറ്റിലുണ്ടായ പാര്‍ക്കിങ് തര്‍ക്കത്തെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസില്‍ സൗബിനെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

എന്നാല്‍ ഇത് രണ്ടുമാസം മുന്‍പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുതീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറയുന്നു. സൗബിന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ സൗബിനെ അറസ്റ്റ് ചെയ്‌തെന്നുമായിരുന്നു ചില മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.