ഒഡിഷ നടി സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
5 January 2019

ഒഡിഷ നടി സിമ്രാന്‍ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യത്തിൽ സംശയമുണ്ടെന്നാണ് പോലീസ് ഭാഷ്യം. സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംബല്‍പൂരിലെ ഗൊയ്‍ര മാതയിൽ മഹാനദി പാലത്തിനടിയിലായാണ് വെള്ളിയാഴ്ച നടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സിമ്രാന്‍ രഞ്ജു സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്ന് വിവാഹിതരാവുകയായിരുന്നു. സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് സിമ്രാന്‍ ശ്രദ്ധ നേടുന്നത്.