പെട്രോള്‍ ഡീസല്‍ വില താഴോട്ട്

single-img
5 January 2019

പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പെട്രോളിനും ഡീസലിനും 16 പൈസയും 18 പൈസയും വീതം കുറഞ്ഞിരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 22 പൈസയാണ്. ഡീസല്‍ വില 65 രൂപ 73 പൈസയും.

തിരുവനന്തപുരത്ത് പെട്രോളിന് 71.46 രൂപയും ഡീസലിന് 67.01 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 52 പൈസ, 66 രൂപ 04 പൈസ എന്നിങ്ങനെയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.