നിലപാട് തിരുത്തി കടകംപള്ളി; ‘ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ വരാം’

single-img
5 January 2019

ആക്ടിവിസ്റ്റുകള്‍ ശബരിമല ദര്‍ശനത്തിന് എത്തെരുതെന്ന മുന്‍നിലപാട് തിരുത്തി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിന്റെ ഭാഗമായാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാമെന്ന് മന്ത്രി പറഞ്ഞു. സമരത്തിന്റെ ഭാഗമായി പോകേണ്ടതില്ലന്നാണ് താന്‍ നേരത്തെ പറഞ്ഞത്.

ഇപ്പോള്‍ ശബരിമലയില്‍ പ്രവേശിച്ചവര്‍ അത്തരത്തിലുള്ളവരല്ല. അത് അവര്‍ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ശബരമലയില്‍ 10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന പോലീസ് റിപ്പോര്‍ട്ടും മന്ത്രി ശരിവച്ചു. പോലീസ് പറഞ്ഞതാണെങ്കില്‍ അത് ശരിയാവാമെന്ന് കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്‍ഡിഎഫും യുവതി പ്രവേശനത്തെ പിന്തുണച്ച ഘട്ടത്തില്‍ യുവതികള്‍ ശബരിമലയിലേക്ക് വരേണ്ടെന്ന കടംകപള്ളിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി തന്നെ കടുത്ത നിലപാട് എടുത്തതോടെയാണ് കടകംപള്ളി നിലപാട് തിരുത്തി പ്രതികരണം നടത്തിയതെന്നാണ് സൂചന.