“കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ കുഴപ്പമില്ല”: ദേശീയ ചാനലിലെത്തിയപ്പോള്‍ ബിജെപി എംപി വി മുരളീധരന്റെ തുറന്നുപറച്ചില്‍: വീഡിയോ

single-img
4 January 2019

വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുവാൻ ആഗ്രഹിച്ചാൽ അതിൽ പ്രശ്നമില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരൻ. സിഎൻഎൻ ന്യൂസ് 18ന്‍റെ ചർച്ചയിലായിരുന്നു മുരളീധരന്‍റെ പ്രതികരണം.വിശ്വാസികളായി എത്തുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്തമാണ്.

എന്നാൽ, ആക്ടിവിസ്റ്റുകളെ മലകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. സന്നിധാനത്ത് യുവതികൾ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു. പൊലീസിന്‍റെ ആസൂത്രണം ഇതിന്‍റെ പിന്നലുണ്ടായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.

ബിജെപി നേതാക്കളൊന്നും മലയാളം ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നപ്പോഴാണ് വി മുരളീധരന്‍ ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്ക് എത്തിയതും യുവതി പ്രവേശനത്തിലെ തന്റെ സുപ്രധാന നിലപാട് തുറന്നുപറഞ്ഞതും.

കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി മുരളീധരന്‍!

കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി മുരളീധരന്‍! ഇന്ത് എന്തെടേയ്?

Posted by Oopers on Thursday, January 3, 2019